ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
മഴക്കാല പൂര്‍വ്വ ശുചീകരണം

May 29, 2026

സേനാപതി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളിലായി മെഗാ ക്ലീനിംഗ് ക്യാമ്പയിന്‍ 28.05.2026 ന് നടന്നു. മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേനാപതി പഞ്ചായത്തിലെ സേനാപതി, വട്ടപ്പാറ, മാങ്ങാത്തൊട്ടി, മുക്കുടില്‍, ആവണക്കുംചാല്‍ എന്നിവിടങ്ങളില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ പ്രധാന പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് സാധിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണം - വട്ടപ്പാറയില്‍