കാറ്റൂതി വ്യൂ പോയിന്‍റ്
സേനാപതി പഞ്ചായത്തിലെ നയനമനോഹരമായ ഒരു സ്ഥലമാണ് കാറ്റൂതി. കുന്നിന്‍ മുകളിലെ ഒരിക്കലും വറ്റാത്ത കുളവും അതിനോടനുബന്ധിച്ചുള്ള പൗരാണിക ക്ഷേത്രവും അതീവ ഹൃദ്യമാണ്. ഇത്രയും ഉയരത്തിലുള്ള കുന്നിന്‍ മുകളില്‍ നിറഞ്ഞ് തുളുമ്പുന്ന ഈ ആമ്പല്‍ക്കുളം പ്രകൃതിയുടെ ഒരു അത്ഭുത സൃഷ്ടിയാണ്. ഈ മലമുകളില്‍ നിന്നും പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളുടെ വിശാലമായ കാഴ്ച മറക്കാന്‍ പറ്റാത്തതാണ്.
കാറ്റൂതിയുടെ ലൊക്കേഷന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക https://maps.app.goo.gl/kGZYKtHCbohkhHC18