ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത്പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അരുണ്‍ അശോകന്‍

പ്രസിഡൻ്റ്

അനിത ഷാജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സണ്ണി ചാക്കോ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജി ഷാജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കെ.പി.

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് എം.ആര്‍.

ഹെഡ്ക്ലാര്‍ക്ക് (സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്), ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഉടുമ്പന്‍ചോല താലൂക്ക്, ഇടുക്കി ജില്ല, കേരളം

വാര്‍ഡുകള്‍ 14, നിയമസഭാ മണ്ഡലം ഉടുമ്പന്‍ചോല, ലോക്സഭാ മണ്ഡലം ഇടുക്കി

വില്ലേജുകള്‍ : കാന്തിപ്പാറ (മുഴുവന്‍), ഉടുമ്പന്‍ചോല (ഭാഗീകം), ചതുരംഗപ്പാറ (ഭാഗീകം)

ബ്ലോക്ക് പഞ്ചായത്ത് നെടുംങ്കണ്ടം, ജില്ലാ പഞ്ചായത്ത് ഇടുക്കി

ആകെ വിസ്തീര്‍ണ്ണം 40.948 ചതുരശ്ര കി.മീ.

ആകെ ജനസംഖ്യ 12,529

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സേനാപതി കേരളത്തിന്റെ കിഴക്കൻ അതിരിൽ പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ കാർഷിക ഗ്രാമമാണ്. ഏലമലകൾ, നെൽപ്പാടങ്ങൾ, കാപ്പി, കുരുമുളക്, പച്ചക്കറി കൃഷികൾ എന്നിവ ഈ പ്രദേശത്തിന്റെ സമൃദ്ധി വിളിച്ചോതുന്നു. സ്വർഗംമേട്, കാറ്റൂതിമേട്, കുത്തുങ്കൽ ജലപാതം, മലമുകളിലെ കുളങ്ങൾ തുടങ്ങിയ പ്രകൃതി ഭംഗികൾ വിനോദസഞ്ചാര ആകർഷണങ്ങളാണ്. പൂഞ്ഞാർ രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാലാണ് “സേനാപതി” എന്ന പേര് രൂപപ്പെട്ടത്. ആദിവാസി സമൂഹങ്ങളുടെ പുരാതന വാസസ്ഥലമായിരുന്ന ഇവിടെ പിന്നീട് തിരുവിതാംകൂറിലെയും കൊച്ചിയിലെയും കുടിയേറ്റ കർഷകർ എത്തിപ്പാർത്തു. കൃഷിയാണ് ഇവിടുത്തെ പ്രധാന ഉപജീവന മാർഗം; കുരുമുളക്, ഏലം, നെല്ല്, കാപ്പി എന്നിവ പ്രധാന വിളകളാണ്. മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയും മലഞ്ചരിവുകളിലെ കൃഷിഭൂമികളും സേനാപതിയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസവും സാംസ്കാരിക പുരോഗതിയും കാലക്രമേണ വളർന്നു. മതസൗഹാർദ്ദവും സാമൂഹിക ഐക്യവും നിലനിൽക്കുന്ന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 29, 2026

മഴക്കാല പൂര്‍വ്വ ശുചീകരണം

സേനാപതി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളിലായി മെഗാ ക്ലീനിംഗ് ക്യാമ്പയിന്‍ 28.05.2026 ന് നടന്നു. മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേനാപതി പഞ്ചായത്തിലെ സേനാപതി, വട്ടപ്പാറ, മാങ്ങാത്തൊട്ടി, മുക്കുടില്‍, ആവണക്കുംചാല്‍ എന്നിവിടങ്ങളില്‍...

കൂടുതൽ വായിക്കുക
പുതിയ വാർത്ത